
താമരശ്ശേരി: ചുരം എട്ട്,ഒമ്പത് വളവിന്റെ ഇടയിൽ റോഡിലേക്ക് വീഴാറായ മരം മുറിക്കൽ ജോലി രാവിലെ 10 മണിക്ക് ശേഷമേ നടക്കുകയുള്ളുന്ന് അധികൃതർ അറിയിച്ചു.
നേരത്തെ 9 മണിക്കായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ വിദ്യാർത്ഥികൾ, ജോലിക്കാർ, മറ്റു യാത്രക്കാർ തുടങ്ങിയവർക്ക് രാവിലത്തെ യാത്ര പ്രയാസം നേരിടും എന്നുള്ളതിനാലാണ് സമയം 10 മണിയിലേക്ക് മാറ്റിയത്.
10 മണി മുതൽ മരം മുറിച്ചു മാറ്റുന്നത് വരെ ചുരത്തിൽ ഗതാഗത തടസം നേരിടുന്നതായിക്കും. ഏകദേശം 2 മുതൽ 3 മണിക്കൂർ വരെ സമയമെടുക്കാൻ സാധ്യതയുണ്ട്.



