
കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പൊലീസുകാരന് പരുക്ക്. സിവിൽ പോലീസ് ഓഫീസർ ജിതിനെ പരുക്കുകളോടെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലെ വെള്ളക്കെട്ടിലൂടെ പോകുന്നതിനിടെയാണ് നിയന്ത്രണം വിട്ടത്. ദേശീയപാതയിൽ കൊടുവള്ളി വെണ്ണക്കാടാണ് അപകടം, പരുക്ക് ഗുരുതരമല്ല.



