LOCAL NEWS

മുക്കത്ത്‌ പട്ടാപകൽ ബൈക്ക് മോഷണം

മുക്കം:മുക്കം -അരീക്കോട് റോഡിൽ പാലത്തിനു സമീപത്തെ ടി.വി.സ് ഷോറൂമിലെ ജീവനക്കാരനായ അരീക്കോട് സ്വദേശി മുഹമ്മദ് ശാഫിയുടെ ബൈക്ക് ആണ് ഇന്നലെ ഉച്ചക്ക് മോഷണം പോയത്.

സമീപത്തെ സി.സി ടിവിയിൽ പെടാതിരിക്കാൻ മുൻഭാഗത്ത് കൂടി പോകാതെ പുഴത്തീരത്തുകൂടിയുള്ള വഴിയിലൂടെ ആണ് വാഹനം കൊണ്ട് പോയത്.

വാഹനം നിർത്തിയിട്ട സ്ഥലത്ത് കാണാതായപ്പോൾ സ്ഥാപനത്തിലെയും പരിസരത്തെയും സി.സി ടി വി പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ല.
പിന്നീട് പുറകിലൂടെയുള്ള റോഡിലൂടെ മറ്റൊരു റോഡിലേക്ക് പോകുന്ന റോഡിനോട് ചേർന്ന വീട്ടിലെ സി.സി ടി വി പരിശോധിച്ചപ്പോഴാണ് വിദ്യാർത്ഥികളെന്ന് തോന്നിക്കുന്ന മൂന്ന് പേര് അടങ്ങുന്ന സംഘം വാഹനയുമായി പോകുന്ന സി.സി ടി വി ദൃശ്യങ്ങൾ ലഭിച്ചത്.
മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com