LOCAL NEWS

മഹാത്മ ഗാന്ധി കോൺഗ്രസ് കുടുംബസംഗമം സംഘടിപ്പിച്ചു

തിരുവമ്പാടി:  ഇന്ത്യൻ നാഷണൽ കോൺഗ്രസ് തമ്പലമണ്ണ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  അത്തിപ്പാറ തുരുത്തിപ്പറമ്പിൽ അച്യുതൻ്റെ വസതിയിൽ വച്ച് മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം നടത്തി. വാർഡ് പ്രസിഡണ്ട് മനോജ് മുകളേൽ അധ്യക്ഷത വഹിച്ച യോഗം ഡിസിസി ജന:സെക്രട്ടറി ബാബു  പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു, കർഷക കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ബോസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മനോജ് വാഴെപറമ്പിൽ, മണ്ഡലം വൈസ് പ്രസിഡണ്ട് ജിതിൻ പല്ലാട്ട്, തമ്പലമണ്ണ വാർഡ് അംഗം രാമചന്ദ്രൻ കരിമ്പിൽ, മണ്ഡലം സെക്രട്ടറിമാരായ ഷിജു ചെമ്പനാനി, ലിസി മാളിയേക്കൽ, ബിജു വർഗീസ് പുരയിടത്തിൽ, ബ്ലോക്ക് സെക്രട്ടറി ഹനീഫ അച്ചപ്പറമ്പിൽ, ജോസ് ചേർക്കാപ്പുഴ തുടങ്ങിയവർ സംസാരിച്ചു,

   കുടുംബ സംഗമത്തിൽ വച്ച് കോൺഗ്രസ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകർ, തുരുത്തിപറമ്പിൽ അച്യുതൻ, കവിരായിൽ ചെല്ലമ്മ എന്നിവരെ ആദരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com