LOCAL NEWS

മലയോര ഹൈവേയിൽ കാർ മതിലിലിടിച്ച് അപകടം

തിരുവമ്പാടി : കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയത്ത് അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിച്ചു കയറി.

ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ കാറിലുണ്ടായിരുന്ന കൊടുവള്ളി സ്വദേശികൾക്ക് ആർക്കും പരിക്കേറ്റിട്ടില്ല. കാറിന്റെ മുൻവശം ഭാഗികമായി തകർന്നിട്ടുണ്ട്.

സമീപകാലത്ത് ഈ പ്രദേശത്ത് തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ, റോഡ് കരാറുകാരായ യു.എൽ.സി.സി.എസ് (ULCCS) അപകടസാധ്യത മുന്നറിയിപ്പ് ബോർഡുകളും സിഗ്നലുകളും സ്ഥാപിച്ചിരുന്നു. ഇതിന് തൊട്ടടുത്താണ് ഈ അപകടവും നടന്നതെന്നത് ശ്രദ്ധേയമാണ്. അമിത വേഗതയും അശ്രദ്ധയും മദ്യലഹരിയുമാണ് മിക്ക അപകടങ്ങൾക്കും കാരണമെന്ന് നാട്ടുകാർ പറയുന്നു.

അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ജെ.സി.ബി. ഉപയോഗിച്ച് കാർ റോഡരികിലേക്ക് മാറ്റി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com