LOCAL NEWS

പെൻഷനേഴ്സ് യൂണിയൻ പഠനോപകരണങ്ങൾ നൽകി

തിരുവമ്പാടി:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി പുന്നക്കൽ എം എ എം എൽ പി ആൻഡ് യു പി സ്കൂൾ  വിദ്യാർത്ഥികൾക്ക് വിവിധ പഠനോപകരണങ്ങൾ നൽകി.
സംഘടനയുടെ സാമൂഹ്യ ക്ഷേമ, ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായിട്ടാണ് ബാഗ്, കുട, നോട്ട്ബുക്ക്, പേന ,ബോക്സ്, കളർ പെൻസിൽ ,വാട്ടർ ബോട്ടിൽ മുതലായ വിവിധങ്ങളായ പഠനോപകരണങ്ങൾ നൽകിയത്. പ്രധാന അദ്ധ്യാപകരും സഹപ്രവർത്തകരും ചേർന്ന് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികളിൽ നിന്നും പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.
പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് പ്രസിഡന്റ് എം വി ജോർജ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യു പി വിഭാഗം പ്രധാന അദ്ധ്യാപിക സെലിൻ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. എൽ പി വിഭാഗം പ്രധാന അദ്ധ്യാപകൻ അലൻദാസ് പി സ്വാഗത പ്രസംഗം നടത്തി.
പെൻഷനേഴ്സ് യൂണിയൻ സെക്രട്ടറി കെ കെ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. കെ സി ജോസഫ് വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി.
പെൻഷനേഴ്സ് യൂണിയൻ പ്രവർത്തകരായ മിനി ജോൺ , എം കെ തോമസ് , പി എം ഹുസൈൻ, സെബാസ്‌റ്റ്യൻ പോൾ , വിദ്യാർത്ഥി പ്രതിനിധികളായ  മുഹമ്മദ് യാമിൻ , ക്ലാരിസ് ജോയിസ് എന്നിവർ പ്രസംഗിച്ചു.
സോളമൻ സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.
എം എം ജോസ്ഫ്, ടി സി ഔസേഫ് , മിനി അഗസ്റ്റിൻ, അനിൽ ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വിദ്യാർത്ഥികൾക്ക് മിഠായി വിതരണവും നടത്തി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com