LOCAL NEWS

ആനക്കാംപൊയിൽ വാർഡ് കോൺഗ്രസ് കുടുംബസംഗമം

തിരുവമ്പാടി:മഹാത്മജി കോൺഗ്രസ് പാർട്ടിയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി ആനക്കാംപൊയിൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം നടത്തി. കുടുംബ സംഗമം ഡി.സി.സി ജനറൽ സിക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ആനക്കാംപൊയിൽ റോഡ് പണി ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിൽ നിന്നും നിശ്ചലാവസ്ഥയിലേക്കു മാറിയിരിക്കുകയാണ്.
ഇത് കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് യോഗം കുറ്റപ്പെടുത്തി. നിർമ്മാണം പൂർത്തിയാക്കുന്നതിന് ബോധപൂർവ്വം കാലതാമസം വരുത്തിയതിനു ശേഷം എസ്റ്റിമേറ്റിൽ വർദ്ധനവു വരുത്തി കരാർ – ഉദ്യോഗസ്ഥ ലോബിക്ക് പണം തട്ടാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് റോഡ് നിർമ്മാണത്തിലെ സ്തംഭനാ വസ്ഥയ്ക്കു കാരണമെന്നും യോഗം ചൂണ്ടിക്കാട്ടി.

വാർഡു പ്രസിഡണ്ട് ജൂബിൻ മണ്ണൂകുശുമ്പിലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന കുടുംബ സംഗമത്തിൽ ജില്ലാ പഞ്ചായത്തു മെമ്പർ ബോസ് ജേക്കബ്ബ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മനോജ് സെബാസ്റ്റ്യൻ വാഴെ പറമ്പിൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സുന്ദരൻ എ. പ്രണ വം, ടോമി കൊന്നക്കൽ, പഞ്ചായത്ത് അംഗങ്ങളായ ലിസ്സി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, രാമചന്ദ്രൻ കരിമ്പിൽ, സജിമോൻ കൊച്ചുപ്ലാക്കൽ , സജോ പടിഞ്ഞാറേക്കൂറ്റ് ,മുഹമ്മദാലി, ജോസ് കൊച്ചു വേലിൽ, സാബു ചക്കിട്ടമുറിയിൽ , പൗളിൻ മാത്യു എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com