LOCAL NEWS

മുറംമ്പാത്തി ജി എൽ പി സ്കൂൾ ഭൂമി തർക്കം പരിഹാരത്തിലേക്ക്

കോടഞ്ചേരി: കോടഞ്ചേരി  ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ മുറംമ്പാത്തി പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവ.എൽ.പി സ്കൂളിൻ്റെ  അതിർത്തികൾ  സംബന്ധിച്ച് സ്വകാര്യ വ്യക്തികളുമായി തർക്കം വർഷങ്ങളായി നിലനിന്നിരുന്നത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഐക്യ കണ്ടേനെയുള്ള തീരുമാനപ്രകാരം താലൂക്ക് സർവ്വേയറോട് ഗ്രാമ പഞ്ചായത്ത് ആവശ്യപ്പെട്ടതനുസരിച്ച് എഫ് എം ബി റെക്കോർഡ് പ്രകാരം സർവേയർ വന്ന്  ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിറുകളിൽ കല്ലുകൾ സ്ഥാപിച്ചു.

പ്രദേശവാസികളും വിവിധ സംഘടനകളും മേൽ ഭൂമി വിഷയവുമായി ബന്ധപ്പെട്ടു കൊണ്ട് ഉന്നയിച്ചിരുന്ന ആക്ഷേപങ്ങൾക്ക് പരിഹാരം ആയി തർക്ക പ്രദേശത്ത് ഭൂമികൾ അളന്ന് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സർക്കാർ ഭൂമി അതിരുകൾ തിരിച്ച് രേഖകൾ ഗ്രാമപഞ്ചായത്ത് ലഭ്യമാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സർവകക്ഷി യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി   നേരത്തെ ഉറപ്പ് നൽകിയിരുന്നു.

ആയതിൻ്റെ അടിസ്ഥാനത്തിൽ വാർഡ് മെമ്പർ ഷാജി മുട്ടത്തിൻ്റെ  നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും സർവ്വേ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് അളവുകൾ പൂർത്തീകരിച്ച് രേഖകൾ പ്രകാരമുള്ള ഭൂമി കണ്ടെത്തിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com