LOCAL NEWS

വായന വാരാചരണം: താഴക്കോട്ഗവ: എൽ.പി സ്ക്കൂളിൽ” കൂട്ടം പറച്ചിൽ” നടത്തി.

മുക്കം:വായനവാരാചരണത്തോടനുബന്ധിച്ച് താഴക്കോട് ഗവ: എൽ.പി സ്കൂളിൽ രക്ഷിതാക്കൾക്കായി കൂട്ടം പറച്ചിൽ എന്ന പേരിൽ സംവാദം നടത്തി. വയനാട് ഡയറ്റ് മുൻ പ്രിൻസിപ്പൽ ഡോ: ടി.കെ അബ്ബാസ്സ് അലി സദസ്യരുമായി സംവദിച്ചു.

പി.ടി.എ പ്രസിഡണ്ട് അബ്ദുറഹിമാൻ പി അധ്യക്ഷത വഹിച്ച യോഗത്തിൽ താഴക്കോട് സ്ക്കൂൾവികസന സമിതി ചെയർമാൻ ശ്രീ.’ഗോവിന്ദൻ കുട്ടി മാമ്പൊയിൽ ആശംസ അർപ്പിച്ചു.
സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിക്ക്
ഹെഡ് മാസ്റ്റർ അബ്ദുൾ മജീദ് കെ സ്വാഗതവും
താഴക്കോട് ഗവ.എൽ.പി സ്കൂൾ വികസന സമിതി വൈസ് ചെയർമാൻ ശ്രീ.യുനുസ് പുത്തലത്ത് നന്ദിയും പറഞ്ഞു.
അധ്യാപകരായ മീന ജോസഫ്, സലോമി പി.പി, അമീന കെ.ടി.
മുന ആർ.കെ,സുമ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com