LOCAL NEWS

അഖിലേന്ത്യാ പൊതുപണിമുടക്ക്:വാഹന പ്രചാരണ ജാഥക്ക് സ്വീകരണം നൽകി.

താമരശ്ശേരി :2025 ജൂലൈ 9-ന് നടക്കുന്ന അഖിലേന്ത്യാ പൊതുപണിമുടക്കിന്റെ പ്രചരാണർഥം സംയുക്ത ട്രേഡ് യൂണിയൻ – സർവ്വീസ് സംഘടനാ സംസ്ഥാന സമിതി നേതൃത്വത്തിലുള്ള വാഹന പ്രചാരണ ജാഥക്ക് താമരശ്ശേരിയിൽ സ്വീകരണം നൽകി.

കാസർകോട്
എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത
വടക്കൻ മേഖലാ ജാഥ യാണ് താമരശ്ശേരിയിൽ എത്തിചേർന്നത്.


സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് നയിക്കുന്ന വടക്കൻ മേഖല ജാഥ കാസർകോട്‌, കണ്ണൂർ,  വയനാട് ജില്ലകളിൽ പര്യടനം പൂർത്തിയാക്കിയാണ് കോഴിക്കോട് ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ താമരശ്ശേരിയിലേക്ക് പ്രവേശിച്ചത്.

തൊഴിലാളി വിരുദ്ധമായ നാല്
ലേബർ കോഡുകളും ഉപേക്ഷിക്കുക.

അസംഘടിത തൊഴിലാളികൾക്കും,കരാർ തൊഴിലാളികൾക്കും സ്കീം
വർക്കർമാർക്കും പ്രതിമാസം 26,000
രൂപ മിനിമം വേതനം നിശ്ചയിക്കുക.

തൊഴിലിന്റെ പുറംകരാർവൽക്കരണവും, നിശ്ചിതകാല തൊഴിലും, ഇൻസെന്റീവ് വർക്കും അംഗീകരിക്കാനാവില്ല.

എല്ലാ വിഭാഗം കരാർ തൊഴിലാളികൾക്കും തുല്യ ജോലിക്ക് തുല്യ വേതനം നൽകുക

തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിച്ചാണ് പണിമുടക്ക്.

സ്വീകരണ യോഗത്തിൽ
സ്വാഗതസംഘം ചെയർമാൻ കെ ബാബു അധ്യക്ഷത വഹിച്ചു.  സി ഐ ടി യു സംസ്ഥാന സെക്രട്ടറി  ടി.കെ.രാജൻ,
എ.എൻ.സലീംകുമാർ,
പി.കൃഷ്‌ണമ്മാൾ തുടങ്ങിയവർ സംസാരിച്ചു. സി ഐ ടി യു താമരശ്ശേരി ഏരിയാ സെക്രട്ടറി
ടി സി വാസു സ്വാഗതം പറഞ്ഞു
എൻ കെ സുരേഷ്, ബി ആർ ബെന്നി, കെ  വിജയകുമാർ, ടി ടി മനോജ് കുമാർ,കെ മനോജ് കുമാർ,കെ ദാമോദരൻ, തുടങ്ങിയവർ നേതൃത്വം നൽകി
ജാഥ 30ന് മലപ്പുറം ജില്ലയിലെ തിരൂരിൽ  സമാപിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com