
കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ (ഓഗസ്റ്റ് 2 ഞായര്‍) എല്ലാ മദ്രസകളും സണ്‍ഡേ സ്‌കൂളുകളും മറ്റു മതബോധന ക്ലാസുകളും ട്യൂഷന്‍ സെന്ററുകളും പ്രത്യേക പരിശീലന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ചിടണം. കുട്ടികള്‍ക്കായി നടത്തുന്ന ഓഫ് ലൈൻ പഠന-പരിശീലന ക്ലാസുകളൊന്നും അനുവദിക്കില്ലെന്നും. എന്നാല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നിയന്ത്രണം ബാധകമല്ലന്നും ജില്ലാ കലക്ടർ അറിയിച്ചു.
ജില്ലയില്‍ നിലവിലുള്ള ക്വാറികളുടെ പ്രവര്‍ത്തനത്തിനും വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലേക്കുള്ള പൊതുജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും പ്രവേശനത്തിനും വിലക്കുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിച്ച് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയോ മറ്റു ലംഘനങ്ങള്‍ നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005ലെ വകുപ്പുകള്‍ പ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരവും കര്‍ശന നിയമനടപടി സ്വീകരിക്കും.



