
മുക്കം നഗരസഭ കൃഷി ഭവന്റെ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി ടി. ബാബു നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ചെയര്പേഴ്സൺ അഡ്വ. ചാന്ദിനി അധ്യക്ഷത വഹിച്ചു. മുക്കം കൃഷിഭവനിൽ നടത്തിയ പരിപാടിയിൽ സ്ഥിരം സമിതി അധ്യക്ഷരായ റുബീന, മജീദ് ബാബു, സത്യനാരായണൻ മാസ്റ്റർ, കൃഷി ഓഫീസർ റ്റിൻസി, കാര്‍ഷിക വികസന സമിതി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷകർ എന്നിവർ സന്നിഹിതരായിരുന്നു. കര്‍ഷകര്‍ക്ക് ഗുണമേന്മ യുള്ള തൈകള്‍ ചന്തയില്‍ നിന്നും നല്‍കി. കുറ്റി കുരുമുളക്, പ്ലാവ് തൈ (graft), മാവ് തൈ (graft), മറ്റ് ഫല വൃക്ഷ തൈകള്‍, പച്ചക്കറി തൈകൾ, ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ തുടങ്ങിയവ വിതരണം ചെയ്തു.



