
തിരുവമ്പാടി:
തിരുവമ്പാടിയിലെ അദ്യകാല സി.പി.ഐ പ്രവർത്തകൻ കല്ലുരുട്ടി നെല്ലിക്കാംപൊയിൽ മയങ്ങാട്ടുകണ്ടി കേശവൻ (68) നിര്യാതനായി.
ഭാര്യ: തങ്കമണി, മക്കൾ വിനോദ്, ബിന്ദു, ബിനി (തിരുവനന്തപുരം മെഡിക്കൽ കോളേജ്). മരുമക്കൾ: പരേതനായ സോമൻ (പാലക്കാട്), സമീഷ് (പാഴൂർ). സഹോദരങ്ങൾ പരേതനായ കുഞ്ഞൻ, വത്സല.
ശവസംസ്കാരം നാളെ (05.07.2025) 9 മണി തിരുവമ്പാടി ഒറ്റപ്പൊയിൽ ശ്മശാനത്തിൽ.



