
തിരുവമ്പാടി : തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ ബസ്റ്റാൻഡ് മുതൽ ഹൈസ്കൂൾ വരെ നാളെ(21.07.2025) മുതൽ ഇരുവശത്തുമുള്ള പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചതായി തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഓഫീസർ അറിയിച്ചു.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന കൂടരഞ്ഞി റോഡിൽ സമീപത്തെ ബീവറേജ് ഔട്ട് ലൈറ്റിലേക്ക് വരുന്ന വാഹനങ്ങൾ റോഡിൻറെ ഇരുവശങ്ങളിലും പാർക്ക് ചെയ്യുന്നത് എല്ലാദിവസവും കടുത്ത ഗതാഗതക്കുരുക്കാണ് പല സമയങ്ങളിലും അനുഭവപ്പെടുന്നത്.
ഹോസ്പിറ്റലിലേക്ക് വരുന്ന ആംബുലൻസുകളും മറ്റു വാഹനങ്ങൾക്കും സുഖകരമായി കടന്നുപോകാൻ ആണ് ഈ പുതിയ പരിഷ്കാരമെന്ന് സ്റ്റേഷൻ ഓഫീസർ പ്രജീഷ് കെ. പറഞ്ഞു.



