LOCAL NEWS

പതങ്കയത്ത് കാണാതായ വിദ്യാർഥിക്ക് വേണ്ടിയുള്ള തിരച്ചിൽ  ആരംഭിച്ചു:പ്രദേശത്ത് കനത്ത മഴ


കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് ഞായറാഴ്ച  ഉച്ചയോടെ കാണാതായ മഞ്ചേരി കച്ചേരിപ്പടി സ്വദേശിയായ വിദ്യാർത്ഥികൾ വേണ്ടിയുള്ള  തിരച്ചിൽ ഇന്ന് രാവിലെ 8:30 ന് ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് കനത്ത മഴ പെയ്തതിനാൽ  പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ രണ്ടാം ദിവസമായ ഇന്നലെ നടത്തിയ തിരച്ചിലിനും ഫലം കണ്ടില്ല. ഇപ്പോൾ പ്രദേശത്ത് കനത്ത മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ഇന്നലത്തെ  തിരച്ചിലിന് കോടഞ്ചേരി പോലീസ്, മുക്കം ഫയർഫോഴ്സ്, സ്കൂബ  ഡൈവിംഗ് ടീം, എന്റെ മുക്കം, കർമ്മ ഓമശ്ശേരി, സ്വാന്തനം ഓമശ്ശേരി,ടാസ്ക് ഫോഴ്സ്, TDRF എന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com