NewsTHIRUVAMBADY

കർഷക ശ്രേഷ്ഠ അവാർഡുകൾ നൽകി ആദരിച്ചു

തിരുവമ്പാടി : കേരള കോൺഗ്രസ്‌ (എം) തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിങ്ങം 1കർഷക ദിനത്തിന്റെഭാഗമായി തിരുവമ്പാടി പഞ്ചായത്തിലെ 17 വാർഡുകളിലെയും മികച്ച കർഷകരെ കണ്ടെത്തി അവരവരുടെ വീടുകളിലെത്തി പൊന്നാട അണിയിക്കുകയും, മെമെന്റോയും, കൈനീട്ടവും നൽകി ആദരിക്കുകയും ചെയ്തു.

പാർട്ടി ജില്ലാ പ്രസിഡന്റ് ടി എം ജോസഫ് കർഷക ശ്രേഷ്ഠ അവാർഡുകൾ വിതരണം ചെയ്തു. കർഷക യൂണിയൻ (എം)ജില്ലാ പ്രസിഡന്റ്‌ ജോസഫ് പൈമ്പിള്ളി, മണ്ഡലം പ്രസിഡന്റ്‌ ജോയി മ്ലാങ്കുഴി, സംസ്ഥാന കമ്മിറ്റിയംഗം സിജോ വടക്കേൻതോട്ടം, വിൽ‌സൺ താഴത്തുപറമ്പിൽ, ദിനീഷ് കൊച്ചുപറമ്പിൽ,സുബിൻ തയ്യിൽ, സുനിൽ തട്ടാരുപറമ്പിൽ , ആൻസി സെബാസ്റ്റ്യൻ, നാരായണൻ മുട്ടുചിറ,ഫൈസൽ ചാലിൽ , അപ്പച്ചൻ ഞാറക്കാട്ടിൽ,ബെന്നി കാരിക്കാട്ടിൽ, ലിനീഷ് എന്നിവർ വിവിധ ഇടങ്ങളിൽ നടന്ന പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com