KOODARANCHILOCAL NEWSNews
കാട്ടുപന്നിശല്യം: തെലങ്കാനയിൽനിന്ന് ഷൂട്ടർമാരുടെ സംഘം 10 പന്നികളെ ഇല്ലായ്മ ചെയ്തു

കോടഞ്ചേരി : കാട്ടുപന്നിശല്യംകൊണ്ട് പൊറുതിമുട്ടിയ കോടഞ്ചേരി മേഖലയിലെ കർഷകർക്ക് ആശ്വാസവുമായി തെലങ്കാനയിൽനിന്ന് ഷൂട്ടർമാരുടെ സംഘം.
കഴിഞ്ഞ 3 ദിവസം കൃഷികൾ നശിപ്പിച്ചുകൊണ്ടിരുന്ന 10 കാട്ടുപന്നികളെ കൊന്നൊടുക്കുവാൻ ഇവർക്ക് സാധിച്ചു
നവാബ് ഷഫാക് അലിഖാൻ, പെർവാർ സന്താജി, അസ്കർ അലിഖാൻ എന്നിവരാണ് ശനിയാഴ്ച വൈകീട്ട് കോടഞ്ചേരിയിൽ എത്തിയത്. ശനിയാഴ്ച രാത്രിതന്നെ സംഘം ദൗത്യം ആരംഭിച്ചു.ജനകീയപങ്കാളിത്തത്തോടെയാണ് കാട്ടുപന്നിശല്യത്തിന് അറുതിവരുത്താൻ പഞ്ചായത്ത് ശ്രമം. തെലങ്കാനയിലെ എൻ.ജി.ഒ.യുമായി സഹകരിച്ചാണ് ഇവരെയെത്തിച്ചത്.കൊന്നൊടുക്കിയ പന്നികളെ
കുഴിയെടുത്ത് ശാസ്ത്രീയമായി സംസ്കരിച്ചു.



