LOCAL NEWS

കണ്ടയ്നർ ലോറിക്ക് പിന്നിൽ ഇരുചക്ര വാഹനം ഇടിച്ച് യുവാവിന് പരിക്ക്

താമരശ്ശേരി: ദേശീയപാതയിൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് മുൻവശം റോഡിൽ നിർത്തിയിട്ട കണ്ടയ്നർ ലോറിക്ക് പിന്നിൽ ഇരുചക്രവാഹനം ഇടിച്ച് യാത്രികന് പരിക്ക്. താമരശ്ശേരി പരപ്പൻ പൊയിൽ സ്വദേശി പുറായിൽ സിയാജ് (33 ) നാണ്  പരുക്കേറ്റത്. താമരശ്ശേരി ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോൾ പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ സിയാജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com