LOCAL NEWSTHIRUVAMBADY

ഷാഫി പറമ്പിൽ എം പി ക്ക് പോലീസ് മർദ്ദനം:തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് (ഐ )കമ്മിറ്റി പ്രതിഷേധിച്ചു.

തിരുവമ്പാടി :പേരാമ്പ്രയിൽരാഷ്ട്രീയ സംഘർഷം ഒഴിവാക്കുന്നതിന് പരിശ്രമത്തിൽ ഏർപ്പെട്ട ഷാഫി പറമ്പിൽ എംപിയെകരുതിക്കൂട്ടിലാത്തി ഉപയോഗിച്ച് തലയ്ക്കും മൂക്കിനും ഗുരുതരമായി പരിക്കേൽപ്പിച്ച പോലീസ് നടപടിയിൽ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് (ഐ) കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും സമ്മേളനവും നടത്തി.
രാഷ്ട്രീയ എതിരാളികളെ ഭരണ സ്വാധീനം ഉപയോഗിച്ച്അടിച്ചമർത്തുന്ന മാർക്സിസ്റ്റ് ഭരണകൂടത്തിന്റെ നടപടിയെ ജനാധിപത്യ കേരളം ഒരിക്കലും അംഗീകരിക്കില്ലന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത നേതാക്കൾ വ്യക്തമാക്കി ശബരിമലയിലെ സ്വർണ്ണക്കൊള്ള
വെളിച്ചത്ത് വന്നതിന്റെ അടിസ്ഥാനത്തിൽ ഉത്തരം മുട്ടിയ സിപിഎമ്മും കേരള സർക്കാരും ജനശ്രദ്ധ തിരിച്ചുവിടുന്ന തിനുവേണ്ടിയാണ് പോലീസിനെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളുടെ മേൽ അക്രമം അഴിച്ചു വിടുന്നത് എന്ന് നേതാക്കൾ വ്യക്തമാക്കി.
ഇത്തരം ജനാധിപത്യ വിരുദ്ധ നീക്കങ്ങളെ കോൺഗ്രസ് ശക്തി യുക്തം ചെറുത്ത് തോൽപ്പിക്കുമെന്ന് റാലിയിൽ പങ്കെടുത്ത നേതാക്കൾ ചൂണ്ടിക്കാട്ടി.
ഷാഫി പറമ്പിൽ എംപി അഡ്വ കെ പ്രവീൺകുമാർ എന്നിവർ അടക്കമുള്ള നേതാക്കളെ അകാരണമായി മർദ്ദിച്ച പോലീസുകാരുടെ പേരിൽ എത്രയും വേഗം നടപടി  സ്വീകരിക്കണമെന്നും റാലിയിൽ പങ്കെടുത്ത നേതാക്കൾ ആവശ്യപ്പെട്ടു.
റാലിയും സമ്മേളനവും ഡി സി സി ജന : സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് (ഐ) കമ്മിറ്റി പ്രസിഡണ്ട് ജോബി ഇലന്തൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ് ,സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട്മല,മില്ലി മോഹൻ,മനോജ് സെബാസ്റ്റ്യൻ വാഴപ്പറമ്പിൽ,വിൻസൻ്റ് വടക്കേമുറി,രാജേഷ് ജോസ്,സഹീർ എരഞ്ഞോണ, സുന്ദരൻ എ പ്രണവം,ഹനീഫ ആച്ചപ്പറമ്പിൽ,മുഹമ്മദ് വട്ടപ്പറമ്പിൽ, ടിജെ കുരിയാച്ചൻ,രാമചന്ദ്രൻ കരിമ്പിൽ,ജോസ് പൈക,ആനി ജോൺ, റെജി തമ്പി, പി പി നാസർ,ദേവസ്യ ചുള്ളാമഠം,കരിമ്പിൽ കുമാരൻ, സജി നിരവത്ത്, ടോമി ഇല്ലിമൂട്ടിൽ, സുലൈഖ അടുക്കത്ത്, ലിസി മാളിയേക്കൽ,ബിജു എണ്ണാർ മണ്ണിൽ, ഏ കെ മുഹമ്മദ്, അജിത പാറപുറത്ത് പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com