
പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു കുട്ടികളിൽ കാർഗിൽ വിജയത്തിന്റെ പ്രാധാന്യവും അതിനായി പ്രയത്നിച്ച വീര ജവാന്മാരെയും അവരുടെ ത്യാഗവും പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിന്റെ ഭാഗമായി സ്കൂളിൽ റാലി സംഘടിപ്പിച്ചു. പ്രധാന അധ്യാപിക റാണി പി റാലി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ശില്പ സുരേഷ് ബാബു, രശ്മിത, അജയ് പി എസ്എന്നിവർ സംസാരിച്ചു.



