LOCAL NEWSNews

മാർ ജേക്കബ് തൂങ്കുഴിയുടെ സംസ്കാരം ക്രിസ്‌തുദാസി സമൂഹത്തിൻ്റെ കോട്ടുളിയിലെ ചാപ്പലിൽ

കോഴിക്കോട്: ഹൃദയത്തിൽ നന്മയുടെ കയ്യൊപ്പു ചാർത്തിയ നല്ലിടയൻ ഇതാ മടങ്ങിവരികയാണ് കോഴിക്കോടിന്റെ ജനഹൃദയങ്ങളിലേക്ക് എല്ലാക്കാലത്തും നെഞ്ചോടു ചേർത്തുപിടിച്ച മണ്ണിലാണ് അദ്ദേഹത്തിന് ഇനി അന്ത്യവിശ്രമം.ഇന്നലെ ഓർമയായ ആർച്ച് ബിഷപ്പ് ഇമെരിറ്റസ് മാർ ജേക്കബ് തൂങ്കുഴി ജന്മം കൊണ്ട് പാലാക്കാരനാണെങ്കിലും കർമം കൊണ്ട് മലബാറുകാരാണ്അദ്ദേഹം വൈദികനായശേഷമാണ് കുടുംബം തിരുവമ്പാടിയിലേക്ക് കുടിയേറിയത്‌. തിരുവമ്പാടിയാണ് അദ്ദേഹത്തിന്റെ മാതൃ ഇടവക.

മാനന്തവാടി രൂപതയിൽ മെത്രാനായിരിക്കെ 1977 മേയ് 19 നാണ് ക്രിസ്തുദാസി സഭയ്ക്കു തുടക്കമിട്ടത്. മാനന്തവാടിയിലാണ് അക്കാലത്ത് സഭ പ്രവർത്തിച്ചിരുന്നത് താമരശ്ശേരി രൂപതയിൽ മെത്രാനായ ശേഷമാണ് അദ്ദേഹം തൃശൂരിലേക്ക് പോയത്.നിലവിൽ ഇന്ത്യ ജർമനി, ഇറ്റലി, ആഫ്രിക്ക, യുഎസ് തുടങ്ങി വിവിധ രാജ്യങ്ങളിൽ സേവനം ചെയ്യുന്ന 317 സിസ്‌റ്റർമാരാണുള്ളത്. അനാഥരായ മാതാപിതാക്കൾക്കായി ക്രിസ്തു‌ദാസി സഭ കോട്ടൂളി പനാത്തുതാഴത്ത് ഹോം ഓഫ് ലവ് വയോജന സ്‌ഥാപനം തുടങ്ങി നൂറോളം അന്തേവാസികളാണ് ഇന്ന് ഇവിടെയുള്ളത്.ഹോം ഓഫ് ലൗവിൻ്റെ പുതിയ കെട്ടിടത്തിന് 2003ലാണ് തറക്കല്ലിട്ടത്.

2005 നവംബർ 16ന് കെട്ടിടം ഉദ്ഘാടനം ചെയ്തു. ക്രിസ്തു ദാസി സമൂഹത്തിൻ്റെ ജനറലേറ്റ് ആസ്‌ഥാനം കോട്ടൂളിയിലേക്ക് മാറി 2007ൽ വിരമിച്ച ശേഷം കോട്ടുളിയിലെ വൃദ്ധമന്ദിരത്തിലേക്ക് വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ ചികിത്സ അടക്കമുള്ള കാര്യങ്ങൾക്കാണ് തൃശൂരിൽ താമസമൊരുക്കിയത്. 2023ൽ ആണ് മെത്രാഭിഷേകത്തിൻ്റെ സുവർണ ജൂബിലി മാർ തൂങ്കുഴി ആഘോഷിച്ചത്. ഇതോടനുബന്ധിച്ച് സ്വന്തം ഇടവക ആയ തിരുവമ്പാടി ഫൊറോന ദേവാലയത്തിൽ 2023 ഫെബ്രുവരി 13ന് അദ്ദേഹം കൃതജ്‌ഞത ബലി അർപ്പിച്ച് വചന സന്ദേശം നൽകി.പ്രാർഥനയുടെ ശക്തിയും പരിശുദ്ധ അമ്മയുടെ മധ്യ സ്‌ഥതയും ആണ് 93-ാം വയസ്സിലും തന്നെ മുന്നോട്ടു നയി ക്കുന്നതെന്ന് അന്ന് അദ്ദേഹം സൂചിപ്പിച്ചു.പിതാവിന്റെ അന്ത്യകർമങ്ങൾക്ക് വേദിയാവുന്നത് ക്രിസ്‌തുദാസി സമൂഹത്തിൻ്റെ കോട്ടുളിയിലെ ചാപ്പലിലാണ്. ഞായറാഴ്ച്‌ച ഉച്ചയോടെ തൃശൂരിൽ പ്രാർഥനാചടങ്ങുകൾപൂർത്തിയാവു തുടർന്ന് തിങ്കളാഴ്ച രാവിലെ കോട്ടുള്ളിയിൽ സംസ്കാര ചടങ്ങുകൾ നടത്തുമെന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com