
തിരുവമ്പാടി:മേക്കപ്പിൽ യൂണിവേഴ്സൽ അച്ചീവേഴ്സ് ബുക്ക് ഒഫ് റെക്കോർഡും, ഫ്യൂച്ചർ കലാമ്സ് ബുക്ക് ഒഫ് റെക്കോർഡും ഇടം നേടി തിരുവമ്പാടി പൊന്നാങ്കയം സ്വദേശി രഞ്ജിത്ത് രാജ് ബ്രൈഡൽ മേക്കപ്പ്,ഫാന്റസി മേക്കപ്പ്, വാട്ടർ എലിമെന്റ് മേക്കപ്പ് എന്നീ തലങ്ങളി ലാണ് മത്സരം നടന്നത്.
അതിൽ ബ്രൈഡൽ മേക്കപ്പ് ആയിരുന്നു രഞ്ജിത്ത് ചെയ്തത്. കൊയ്യിലാണ്ടി സ്വദേശീനിയായ ഗോപിക രാജിനെയാണ് മേക്കപ്പ് ചെയ്ത് മത്സരത്തിൽ അവതരിപ്പിച്ചത്.
ഒരു മണിക്കൂറും പത്ത്മിനിട്ടും കൊണ്ടാണ് സുവർണനേട്ടം കൈ വരിച്ചത്. കഴിഞ്ഞ ദിവസം എറണാകുളം ഗോകുലം പാർക്കിൽ നടന്ന മത്സരത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 50 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. പൊന്നാങ്കയം സ്വദേശി രാജേഷ് -സിനി ദമ്പതികളുടെ മകനാണ് രഞ്ജിത്ത് രാജ്



