
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
ശരിയായ ആൻറിബയോട്ടിക് ഉപയോഗം, ആൻറിബയോട്ടിക് രഹിത ഭക്ഷണവും വെള്ളവും ലഭ്യത, കാലഹരണപ്പെട്ട ആൻറിബയോട്ടിക്കുകൾ സുരക്ഷിതമായി നീക്കംചെയ്യൽ,
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനായാണ് ബോധവൽക്കരണ ക്ലാസ്സു നടത്തിയത്.
പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് സ്കൂളിൽ വെച്ച് നടന്ന ബോധവൽക്കരണ പരിപാടിയിൽ ഹെഡ്മാസ്റ്റർ ജോളി ജോസഫ് അധ്യക്ഷത വഹിച്ചു. എ എം ആർ ജില്ലാ നോഡൽ ഓഫീസർ ഡോ.സ്മിത എ റഹ്മാൻ
‘ആൻ്റിബയോട്ടിക് സാക്ഷരത’ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.
പിഎച്ച്എൻ എം ജെ ത്രേസ്യ, ജെ എച്ച്ഐ സെൽവകുമാർ,മുഹമ്മദ് മുസ്തഫ ഖാൻ, യുകെ മനീഷ ,ശരണ്യ ചന്ദ്രൻ, ജെപിഎച്ച്എൻ ലിംനവിനോദ് ,ജെസ്സിസെബാസ്റ്റ്യൻ,ആൻ ടിജെ,ലിസമ്മ ,എം എൽഎസ്പി ജീന,അൽഫോൻസ ,ആർ ബി എസ് കെ നഴ്സ് ക്രിസ്റ്റി ആൻറണി, ആശാവർക്കർമാരായ ഷേർലി, സതി
എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



