LOCAL NEWS

മതങ്ങൾക്കിടയിൽ ചിലർ തെറ്റിദ്ധാരണ പരത്തി വിഭാഗീയത സുഷ്ടിക്കുന്നു: ഖലീൽ ബുഖാരി

തിരുവമ്പാടി: ഇസ്‌ലാമിക നാമങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെടുകയും അതിൻ്റെ മറവിൽ ഇസ്‌ലാമോഫോബിയ വ്യാപകമാവുകയും ചെയ്യുന്നതായി കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി പ്രസ്താവിച്ചു. ഹലാൽ, ഐ ലൗവ് മുഹമ്മദ് തുടങ്ങിയ വിവാദങ്ങൾ ഇതിൻ്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകാധ്യാപനങ്ങൾ ശരിയാം വണ്ണം പഠിച്ചാൽ സമാധാനത്തിൻ്റെ വഴി തെളിയുമെന്നും ഖലീൽ തങ്ങൾ പറഞ്ഞു. സമസ്ത കേരള സുന്നി യുവജന സംഘം ഓമശ്ശേരി സോൺ കമ്മിറ്റി തിരുവമ്പാടിയിൽ സംഘടിപ്പിച്ച ‘റസൂലിന്റെ സ്‌നേഹ ലോകം, ‘ പ്രതിനിധി സംഗമത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാഗതസംഘം ചെയർമാൻ സയ്യിദ് മുനവ്വർ സാഹിർ തങ്ങൾ അധ്യക്ഷത വഹിച്ചു. സി കെ റാഷിദ് ബുഖാരി പ്രമേയ പ്രഭാഷണം നടത്തി. ലിൻ്റോ ജോസഫ് എം എൽ എ, സി കെ ഹുസൈൻ നീബാരി, നാസർ സഖാഫി കരീറ്റിപറമ്പ് സബന്ധിച്ചു. സ്വാഗതസംഘം കൺവീനർ മജീദ് പുത്തൂർ സ്വാഗതവും യു കെ ഹാരിസ് സഖാഫി നന്ദിയും പറഞ്ഞു. പഠന സെഷനിൽ രിസാലത്ത്, മധ്യമനിലപാടിൻ്റെ സൗന്ദര്യം, നബി സ്‌നേഹത്തിൻ്റെ മധുരം, തിരുനബിയുടെ കർമഭൂമിക, ഉസ്‌വത്തുൽ ഹസന തുടങ്ങിയ വിഷയങ്ങളിൽ യഥാക്രമം ജലീൽ സഖാഫി കടലുണ്ടി, റഹ്‌മത്തുല്ല സഖാഫി എളമരം, മജീദ് അരിയല്ലൂർ, അനസ് അമാനി പുഷ്പഗിരി, റഷീദ് മാസ്റ്റർ നരിക്കോട് എന്നിവർ ക്ലാസ്സെടുത്തു. വൈകീട്ട് പൂർണതയുടെ മനുഷ്യ കാവ്യം എന്ന വിഷയത്തിൽ സെമിനാർ നടന്നു. പ്രമുഖ മാധ്യമ പ്രവർത്തകൻ മുസ്‌തഫ പി എറക്കൽ, സാദിഖ് മാസ്റ്റർ വെളിമുത്ത്, എപി മുരളിധരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. അലവി സഖാഫി കായലം, ജില്ലാ പഞ്ചായത്ത് മെമ്പർ ബോബ് ജോസഫ് ആശംസയർപ്പിച്ചു.

ജാബിർ സഖാഫി ഓമശ്ശേരി,വജീഹ് സിനാൻ തുടങ്ങിയവർ നശീദ അവതരിപ്പിച്ചു.ഉൽഘാടന സെഷൻ സോൺ എസ് വൈ എസ് പ്രസിഡൻ്റ് കെ അബ്ദുറശീദ് അഹ്‌സനി അധ്യക്ഷത വഹിച്ചു. കെ. വി. അബ്ദുറഹ്മാൻ സഖാഫി, ജാഫർ സഖാഫി, മുസ്തഫ സഖാഫി,ശരീഫ് മാസ്റ്റർ വെസ്റ്റ്‌ വെണ്ണക്കോട്, അഷ്‌റഫ്‌ മാവുള്ളകുണ്ടം, അഷ്‌റഫ്‌ പുന്നക്കൽ, സലാം പുല്ലൂരാംപാറ, മുഹമ്മദ്‌ വെണ്ണക്കോട്,അബ്ദുള്ളകുട്ടി തുടങ്ങിയവർ പങ്കെടുത്തു എൻ വി റഫീഖ് സഖാഫി സ്വാഗതവും ഇസ്ഹാഖ് അലി അമ്പലക്കണ്ടി നന്ദിയും പറഞ്ഞു. പരിപാടിയിൽ 39 യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 500 പ്രതിനിധികൾ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com