LOCAL NEWS

പൊന്നാങ്കയം വാർഡ് കോൺഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം നടത്തി

തിരുവമ്പാടി:മഹാത്മജി കോൺഗ്രസ് പാർട്ടിയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ ശതാബ്ദി ആഘോഷത്തോടനുന്ധിച്ച് പൊന്നാങ്കയം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബസംഗമം സംഘടിപ്പിച്ചു.
ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.
വാർഡു കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മാത്തുക്കുട്ടി പുളിക്കൽ അദ്ധൃക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മനോജ് സെബാസ്റ്റ്യൻ വാഴെപറമ്പിൽ, യുഡിഫ് പഞ്ചായത്തു കമ്മിറ്റി ചെയർമാൻ ടി.ജെ. കുര്യാച്ചൻ, മില്ലി മോഹൻ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ടോമി കൊന്നക്കൽ, ഷിജു ചെമ്പനാനി, മേഴ്സി പുളിക്കാട്ട്, ബിനു പുതുപ്പറമ്പിൽ, സോണി മണ്ഡപത്തിൽ, പുരുഷൻ നെല്ലിമൂട്ടിൽ, സോമി വെട്ടുക്കാട്ട്, ജോസ് പുളിക്കാട്ട്, ജയ്സൺ മണിക്കൊമ്പേൽ എന്നിവർ പ്രസംഗിച്ചു.
പൊന്നാങ്കയം മേഘലയിൽ വർദ്ധിച്ചുവരുന്ന കാട്ടാന ശല്യം അടിയന്തരമായി പരിഹരിക്കണമെന്ന് യോഗം സർക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടു. രാത്രികാലങ്ങളിൽ കാട്ടാനകൂട്ടം വീട്ടുമുറ്റങ്ങളിൽ എത്തുന്നത് പതിവു സംഭവമായതോടെ ജനങ്ങൾക്ക് വീടിനു പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. അടിയന്തര നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉടനടി ഉണ്ടാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും കുടുംബ സംഗമം മുന്നറിയിപ്പു നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com