LOCAL NEWS

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെയും പുല്ലുരാം പാറ ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്‌ വയോജന സൗഹൃദ സമ്പർക്ക പരുപാടി “റാന്തൽ ” ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ക്യാമ്യൂണിറ്റി ഹാളിൽ വച്ചു വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിങ് കമ്മറ്റി ചെയർമാൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ റോസിലി ടീച്ചർ അധ്യക്ഷത വഹിച്ചു. ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡന്റ്‌ ഫാ. പോൾ മരിയ പീറ്റർ സ്വാഗതം ആശംസിച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വയോജന ക്ലബ്‌ പ്രസിഡന്റ്‌ സോമനാഥൻ, ഐസിടിഎസ് സൂപ്പർ വൈസർ ഷബ്‌ന, സിഡബ്ല്യുഎഫ് മറീന സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആം ഓഫ് ഹോപ്പ് പെയിൻ & പാലിയേറ്റീവ് കെയർ വോളന്റീർ ഇൻ ചാർജ് ത്രേസ്യ ദേവസ്യ നന്ദി അർപ്പിച്ചു. ക്യാമ്പിൽ വിവിധ വിഭാഗങ്ങളിൽ ആയി ഡോക്ടർമാർ രോഗികളെ പരിശോധിക്കുകയും സൗജന്യമായി മരുന്നുകൾ വിതരണം ചെയുകയും ചെയ്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com