
കുന്ദമംഗലം : കുന്ദമംഗലത്ത് കാർ നിയന്ത്രണംവിട്ട് ഗ്ലാസ് കടയിലേക്ക് ഇടിച്ചുകയറി. കുന്ദമംഗലം- മുക്കം റോഡിൽ ഗ്യാസ് ഏജൻസിക്ക് സമീപത്തെ ജാസ്ട്രേഡേഴ്സ് കടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. കടയ്ക്ക് പുറത്തുണ്ടായിരുന്ന അഞ്ച് ലക്ഷംരൂപയുടെ പുതിയ ഗ്ലാസ് തകർന്നതായി കടയുടമ പറഞ്ഞു.



