
ദോഹ: ഈ വർഷത്തെ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന്റെ മുന്നേറ്റ താരം നൗഫൽ തിരുവമ്പാടിക്ക് ഖത്തറിലെ തിരുവമ്പാടി നിവാസികളുടെ കൂട്ടായ്മയായ ഖത്തർ തിരുവമ്പാടി വെൽഫെയർ കമ്മറ്റിയും (ക്യുടിഡബ്ള്യസി) സ്‌കൈവേ ഗ്രൂപ്പും കെൻസ ഗ്രൂപ്പും ചേർന്ന് സ്വീകരണം നൽകി.
സഫാരി മാളിൽ വെച്ച് നടന്ന ചടങ്ങിൽ ക്യുടിഡബ്ള്യസി ജനറൽ കൺവീനർ ഷംസുദ്ധീൻ സ്കൈവേ സ്വാഗതം ആശംസിച്ചു . സിറ്റി എക്സ്ചേഞ്ച് സി ഇ ഓ ഷറഫ് പി ഹമീദ് ഉത്ഘാടനം നിർവഹിച്ചു . തൻ്റെ ഗ്രാമത്തിലെ പരിമിതമായ സൗകര്യങ്ങൾക്കിടയിലും , പരാധീനതകൾക്കിടയിലും കായിക ലോകത്തെ തന്റെ സ്വപ്നങ്ങൾക്ക് പിറകെ ഓടി അവസാനം കേരളത്തിന്റെ അഭിമാനമുയർത്തിയ നൗഫൽ എല്ലാവര്ക്കും ഒരു മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മാത്രമല്ല കേരളത്തിൽ മികച്ച സൗകര്യങ്ങൾ ഒരുക്കിയാൽ ഇനിയും ഒട്ടേറെ മികച്ച പ്രതിഭകളെ വാർത്തെടുക്കാമെന്നും പ്രവാസികൾ അതിനു മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഐ സി ബി എഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് നായർ മുഖ്യാതിഥിയായിരുന്നു. കായിക മേഖലയുടെ ഉയരങ്ങൾ കീഴടക്കാൻ നൗഫലിന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ക്യുടിഡബ്ള്യസി പ്രസിഡന്റ് ഷാജുദ്ധീൻ സുബൈബാസ് അധ്യക്ഷത വഹിച്ചു .കേരളീയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് വേദിയിലേക്ക് ആനയിച്ച നൗഫലിനെ ഭാരവാഹികളായ സിദ്ദീക്ക് കെൻസ, സുനിൽ പി എം എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു സ്വീകരിച്ചു, കൂടാതെ ഖത്തർ വേൾഡ് കപ്പ് ഒഫീഷ്യൽ ഫുട്ബോൾ ആയരിഹല നൗഫലിന് ഉപഹാരമായി നൽകി. തന്റെ നാടും നാട്ടുകാരും ഖത്തർ പ്രവാസികളും തനിക്കു നൽകിയ സ്വീകരണത്തിനു നൗഫൽ നന്ദി രേഖപ്പെടുത്തി.
ചടങ്ങിൽ, ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ വേൾഡ് കപിന് ആശംസകൾ അർപ്പിച്ചു പ്രശസ്ത സംവിധായകൻ മുഹ്‌സിൻ തളിക്കുളം സംവിധാനം ചെയ്ത ഗ്രീറ്റിംഗ് ഫോർ ദി ഫിഫ വേൾഡ് കപ്പ് 2022 എന്ന ആശംസാ ഗാനത്തിന്റ്റെ റിലീസിംഗ് പി എൻ നൗഫൽ നിർവഹിച്ചു . ഖത്തറിന്റെ കുതിപ്പിലുള്ള ഇന്ത്യൻ ജനതയുടെ ആഹ്ലാദവും ആശംസയും നിറഞ്ഞ ഗാനം സദസ്സ് നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിച്ചതു. ആശംസ ഗാനത്തിൻറ്റെ സംവിധായകൻ മുഹ്‌സിൻ തളിക്കുളത്തിനു ക്യുടിഡബ്ള്യസിയുടെ സ്നേഹോപഹാരവും കൈമാറി.
പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സൈനും ആബിദീൻ, മുഹമ്മദ് ഷാദിൽ എന്നീ വിദ്യാർത്ഥികളേ അനുമോദിച്ചു . സാമൂഹ്യ പ്രവർത്തകരായ റഹൂഫ് കൊണ്ടോട്ടി .അമീൻ എം എ കൊടിയത്തൂർ, അർ ജെ രതീഷ്, സക്കീർ നൈസ് വാട്ടർ, ക്യു ടി ഡബ്ള്യ സി വൈസ് പ്രസിഡന്റ് സുനിൽ പി എം തുടങ്ങിയവർ സംസാരിച്ചു തുടർന്ന് ഖത്തറിലെ കലാകാരൻമാരായ ഫാസിൽ റഹ്മാൻ, ഹിബ ബദറുദ്ധീൻ , ഹനീസ് ഗുരുവായൂർ തുടങ്ങിയവർ ഒരുക്കിയ ഗാനവിരുന്നും കൊച്ചു കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. എർ ജെ ഷിഫിൻ, അർ ജെ ജാസ്സിം എന്നിവർ ആങ്കറിംഗ് നടത്തി. പ്രോഗ്രാം കോർഡിനേറ്റർ ഇല്യാസ് ചോലക്കൽ നന്ദി രേഖപ്പെടുത്തി



