
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ മുസ്ലീം ലീഗിനകത്തെ പ്രശ്നങ്ങൾക്ക് ഹേതുവായ പ്രവർത്തനങ്ങൾ നടത്തിയ മണ്ഡലം ലീഗ് പ്രസിഡൻ്റ് തൻ്റെ പക്ഷം ശരിയാണെന്ന് തെളിയിക്കാൻ ജില്ലാ ലീഗ് നേതാക്കളുടെ പേര് പറഞ്ഞ് നുണ പ്രചരിപ്പിക്കുന്നത് അപമാനകരമാണെന്ന് തിരുവമ്പാടി പഞ്ചായത്ത് മുസ്ലീം ലീഗ് കൂട്ടായ്മ ആരോപിച്ചു.
കഴിഞ്ഞ ദിവസം തിരുവമ്പാടിയിൽ നടന്ന ലീഗ് പരിപാടിയിലാണ് തൻ്റെ വാദം ശരിയാണെന്ന് വരുത്തിതീർക്കുന്ന രീതിയിൽ ജില്ലാ നേതാക്കൾ മുമ്പേ തള്ളിക്കളഞ്ഞ തൻ്റെ കരിനിയമങ്ങൾ വീണ്ടും അവരെ തലയിൽ ചാർത്തി സംസാരിച്ചത്.പുന്നക്കലിൽ ജി.സി.സി കെ.എം.സി.സി സംഘടിപ്പിച്ച കുടുംബ സംഗമം മാറ്റിവെക്കണമെന്ന് പറഞ്ഞ് ജില്ലാ നേതാക്കൾ ഫോണിലൂടെ സംഘാടകരെ വിളിച്ചു എന്നായിരുന്നു മറ്റൊരു കള്ള പ്രചരണം.കുടുംബ സംഗമം വിവാദമാക്കിയതിനു പിന്നിൽ മണ്ഡലം ലീഗ് പ്രസിഡൻ്റാണെന്ന് പകൽപോലെ വ്യക്തമായിരിക്കെ ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ ലജ്ജാകരമാണ്.കുടുംബ സംഗമം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ലീഗിലെ ഏതെങ്കിലും നേതാക്കൾ സംഘാടക സമിതി നേതാക്കളെ വിളിച്ചു എന്ന് പ്രസിഡൻറ് തെളിയിച്ചാൽ മുസ്ലീം ലീഗ് കൂട്ടായ്മ ആ നിമിഷം പിരിച്ച് വിടുമെന്നും ലീഗ് കൂട്ടായ്മ നേതാക്കൾ പറഞ്ഞു.
തിരുവമ്പാടിയിലെ വിഭാഗീയ പ്രവർത്തനങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന്ന കമ്മിറ്റി നിയോഗിച്ച പാറക്കൽ അബ്ദുള്ളയെ കഴിഞ്ഞ ദിവസം നടന്ന ലീഗ് പഞ്ചായത്ത് യോഗത്തിൻ്റെ ഉദ്ഘാടകനാക്കിയതും,,കമ്മീഷൻ സിറ്റിംഗ് നടത്തിയപ്പോൾ ഒരു വിഭാഗത്തെ മാത്രം കേട്ട് റിപ്പോർട്ട് സമർപ്പിച്ച നടപടിയും ദുരൂഹമാണ്.
സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ സി.പി ചെറിയ മുഹമ്മദിനെ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ഭിന്നിപ്പിൻ്റെ വക്താക്കളായ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പരിപാടിയിൽ പാറക്കൽ അബ്ദുള്ള പങ്കെടുത്ത് ഭിന്നിപ്പിൻ്റെ രാഷ്ട്രീയം ഇല്ലാതെയാക്കണമെന്ന് പ്രസ്താപിച്ചത് വിചിത്രമാണെന്നും യോഗം കുറ്റപെടുത്തി.
യോഗത്തിൽ കോയ പുതുവയൽ അദ്ധ്യക്ഷനായി.കെ.എ അബ്ദു റഹിമാൻ, റഫീഖ് മലയിൽതൊടി, സാഫിർ ദാരിമി, ഷംസു കീഴേപ്പാട്ട്, അറഫി കാട്ടി പരുത്തി, അബു മoത്തിൽ, റഷീദ് ഓമശ്ശേരി, അലവി ഒ.ടി, നിഷാദ് ഭാസ്ക്കരൻ, റഫീഖ് തെങ്ങിൻച്ചാലിൽ, സിയാദ് പരിയാടത്ത്, ഫൈസൽ മാതംവീട്ടിൽ .ലത്തിഫ് പേക്കാടൻ . ജാബിർ മംഗലശേരി, അലി ചെരങ്ങാതൊടി തുടങ്ങിയവർ സംസാരിച്ചു.



