
കോടഞ്ചേരി:കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
5 ലക്ഷം രൂപ ചെലവഴിച്ചു പൂര്‍ത്തീകരിച്ച മഞ്ഞുവയൽ ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം നാളെ രാവിലെ 9ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് നിർവഹിക്കും.
വാർഡ് മെമ്പർ റോസമ്മ തോമസ് അധ്യക്ഷത വഹിക്കും.
പൊതുജന സമൂഹത്തിന് ജീവിതശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടുന്നതിന് വ്യായാമം ചെയ്യുന്നതിനായി ഇത് ഉപകരിക്കും.
കോടഞ്ചേരി പഞ്ചായത്ത് ഓഫീസിനു സമീപത്തായി നിർമ്മിക്കുന്ന ഓപ്പൺ ജിമ്മിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.



