LOCAL NEWS

ലോക  പ്രതിരോധ കുത്തിവെപ്പ് ദിനാചരണം; തിരുവമ്പാടിയിൽ ‘കുട്ടി സെൽഫി’ ക്യാമ്പയിൻ നടത്തി.

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ഐസിഡിഎസ്സിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക പ്രതിരോധ കുത്തിവെപ്പ് ദിനാചരണത്തിൻ്റെ ഭാഗമായി നടത്തിയ ‘കുട്ടി സെൽഫി’ ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.
താഴെ തിരുവമ്പാടി അങ്കണവാടി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റംല ചോലക്കൽ ദിനാചരണ സന്ദേശം നൽകി, മെഡിക്കൽ ഓഫീസർ ഡോ. സ്മിത എ റഹ്മാൻ ‘പ്രതിരോധ കുത്തിവെപ്പും സമൂഹവും’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ഐസിഡിഎസ്സ് സൂപ്പർവൈസർ ചഷമ ചന്ദ്രൻ, പി എച്ച് എൻ ത്രേസ്യ സിജെ, ലിംന ഇകെ, മനീഷ യുകെ, അങ്കണവാടി വർക്കർമാരായ ഷാനി പി കെ
ബീന കെ എം
എന്നിവർ സംസാരിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ സെൽഫി ക്യാമ്പയിനിൽ പങ്കാളികളായി.

എല്ലാ വർഷവും നവംബർ 10 ലോക രോഗപ്രതിരോധ കുത്തിവയ്പ്പ് ദിനമായി ആചരിക്കുന്നു. രോഗപ്രതിരോധ കുത്തിവയ്പുകളും തുള്ളിമരുന്നുകളും വഴി പ്രതിരോധിക്കാവുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ ദിനം  ആചരിക്കുന്നത്. ലോകത്ത്  രോഗപ്രതിരോധ കുത്തിവയ്പുകളിലൂടെ (വാക്സിനേഷൻ) ഒരു വർഷം 2-3 മില്യൺ മരണങ്ങൾ  തടയാൻ സാധിക്കുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഒരു വ്യക്തിയുടെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനായി ആൻ്റിബോഡി നൽകുന്നതിനെയാണ് വാക്സിനേഷൻ  എന്നു പറയുന്നത്. രോഗം പകർന്നു കിട്ടുന്നതിൽ നിന്നും സംരക്ഷണം  നൽകുന്നതിനോ അതിന്റെ ശക്തി കുറയ്ക്കുന്നതിനോ വാക്സിനേഷനു കഴിയും. ഒരു സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ വാക്സിനേഷൻ എടുത്താൽ ആ സമൂഹത്തിനു മൊത്തമായി പ്രതിരോധശേഷി (ഹേർഡ്‌ ഇമ്മ്യൂണിറ്റി) ലഭിക്കും.

ജനനം മുതൽ    യഥാസമയം  പ്രതിരോധ  കുത്തിവയ്പുകളും തുള്ളിമരുന്നുകളും  നൽകി നമ്മുടെ കുഞ്ഞുങ്ങളെ മാരക  രോഗങ്ങളിൽ  നിന്നും  സംരക്ഷിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസണും മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയയും അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com