
കൂമ്പാറ :മലയോര ഹൈവേയിലെ കൂമ്പാറ – കക്കാടംപൊയിൽ റോഡിൽ ഇരുചക്ര വാഹനം താഴ്ചയിലേക്ക് വീണ് രണ്ടുപേർക്ക് പരിക്ക്
കക്കാടംപൊയിൽ നിന്നും ഇറങ്ങി വരികയായിരുന്നു ഇരുചക്ര വാഹനം മാതാ ക്വാറിക്ക് മുൻവശം താഴ്ചയിലേക്ക് മറിയുകയായിരുന്നു.പരിക്കേറ്റ കൊണ്ടോട്ടി കൊളപ്പുറം സ്വദേശികളായ ആഷിഫ് റംസാൻ എന്നിവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു വർഷം മുമ്പ് ഇതേ സ്ഥലത്ത് പിക്കപ്പ് വീടിൻറെ മുകളിലേക്ക് മറിഞ്ഞു അപകടം സംഭവിച്ചിരുന്നു.



