LOCAL NEWS

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനും സ്വീകരണം നൽകി

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി യുഡിഎഫിലെ ജിതിൻ പല്ലാട്ട് തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ ഫിറോസ് ഖാനെ ഒൻപതിനെതിരെ പത്തു വോട്ടുകൾക്കാണ് ജിതിൻ പല്ലാട്ട് പരാജയപ്പെടുത്തിയത്.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റായി യുഡിഎഫിലെ പി.ആർ അജിത തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ സ്മിത ബാബുവിനെ ഒൻപതിനെതിരെ പത്തു വോട്ടുകൾക്കാണ് പി.ആർ അജിത പരാജയപ്പെടുത്തിയത്.
      തിരുവമ്പാടി പഞ്ചായത്ത് ഹാളിൽ നടന്ന അനുമോദന യോഗം ഡി.സി സി ജനറൽ സെക്രട്ടറി ശ്രീ.ബാബു പൈക്കാട്ടിൽ ഉത്ഘാടനം ചെയ്തു. തിരുവമ്പാടി പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ടി.ജെ കുര്യാച്ചന്റെ അധ്യക്ഷത്തിൽ നടന്ന അനുമോദന യോഗത്തിൽ കെ.എം മുഹമ്മദാലി, ഷൗക്കത്തലി കൊല്ലളത്തിൽ, ഷിനോയി അടയ്ക്കാപ്പാറ, ഫിറോസ് ഖാൻ, ബോസ് ജേക്കബ്, ടി.കെ ശിവൻ, സുന്ദരൻ എ. പ്രണവം, അഷ്കർ ചെറിയമ്പലം, പ്രീതി രാജീവ്, മനോജ് വാഴേപറമ്പിൽ പ്രസംഗിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട്, വൈസ് പ്രസിഡൻ്റ് പി.ആർ അജിത മറുപടി പ്രസംഗം നടത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com