
തിരുവമ്പാടി സ്മാഷ് ബാഡ്മിന്റൺ ക്ലബ്ബിന്റെയും അലൈൻസ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്ററിന്റെയും നേതൃത്വത്തിൽ ഏപ്രിൽ,മെയ് മാസങ്ങളിൽ തിരുവമ്പാടി സ്മാഷ് ബാഡ്മിൻ ക്ലബ്ബിൽ നടന്നുവന്നിരുന്ന ബാഡ്മിന്റൺ സമ്മർ കോച്ചിംഗ് ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ തിരുവമ്പാടി അലൈൻസ് ഇന്റർനാഷണൽ ക്ലബ് പ്രസിഡന്റ് അമൽ ടി ജെയിംസ് മുഖ്യാതിഥിയായിരുന്നു.
പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
സ്മാഷ് ബാഡ്മിന്റൺ ക്ലബ് ഡയറക്ടേഴ്സ് ബോണി ജേക്കബ് അഴകത്ത്, O P തോമസ് ഓണാട്ട് എന്നിവർ നേതൃത്വം നൽകി.
ചീഫ് ട്രെയിനർ അസ്‌ലം,ട്രെയിനർ പ്രേംജിത്ത് എന്നിവർ ആശംസകൾ അറിയിച്ചു.
പ്രോഗ്രാം ഡയറക്ടർ അമൽ സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.
ശനി ഞായർ ദിവസങ്ങളിൽ വീക്കെൻഡ് ട്രെയിനിങ് പ്രോഗ്രാം തുടരുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു



