LOCAL NEWS

ക്ഷേത്ര പടിപ്പുര കുറ്റിയടികർമ്മം നടത്തി

കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൻ്റെ പഠിപ്പുരയുടെ കുറ്റിയടികർമ്മം നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടന്നു. സഹകാർമ്മികളായി കൊല്ലോറ്റ് ഇല്ലം വിഷ്ണുനമ്പൂതിരി, ക്ഷേത്രാചാര്യൻ പി.സി.സുധീഷ് ശാന്തി, പറമ്പടി പുതുശേരി ഇല്ലം വിഷ്ണു എന്നിവർ പങ്കെടുത്തു. ക്ഷേത്രവാസ്തു ആചാര്യൻ വാസു താമരശേരി കുറ്റി വെക്കലിന് നേതൃത്വം നൽകി. മുൻ ക്ഷേത്ര രക്ഷാധികാരിയായിരുന്ന യശശ്ശരീരനായ പ്രഭാകര വൈദ്യരുടെ സ്മരണാർത്ഥം നിർമ്മിക്കുന്ന പഠിപ്പുരകുറ്റിയടിയിൽ മക്കളായ ഡോ. കെ. പ്രബീഷ്, കെ. പ്രശോഭ്, കെ. പ്രജീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്ര കമ്മറ്റി രക്ഷാധികാരികളായ ചോലയിൽ വേലായുധൻ, സുന്ദരൻ എ പ്രണവം, അജയൻ വല്യാട്ട് കണ്ടം, ഗിരീഷ് കൂളിപ്പാറ, പ്രസിഡണ്ട് ഷാജി കാളങ്ങാടൻ, സെക്രട്ടറി ദിനേഷ് കുമാർ അക്കരത്തൊടി, ഖജാൻജി വിജയൻ പൊറ്റമ്മൽ, മാതൃസമിതി പ്രസിഡണ്ട് രമണി ബാലൻ, ക്ഷേത്ര ഭാരവാഹികളായ ഷാജി വട്ടച്ചിറയിൽ, ഷൈലജപള്ളത്ത്, സത്യൻ വട്ടക്കുന്നേൽ, ബാബു ചാമാടത്ത്, സുമതി പള്ളത്ത്, ധനലക്ഷ്മി അക്കരത്തൊടി, കറപ്പൻ കലങ്ങാടൻ, സുനിത മോഹൻ, ദാക്ഷായണി കുന്നത്ത്, അനന്തു കൃഷ്ണൻ, ദേവഹിത ഗിരീഷ്, കെ.അർജുൻ, അശ്വിൻ ലിതേഷ് ‘ കെ. എസ്,അങ്കിത്, ശിവമിത്ര ഗിരീഷ്, കെ.ലിത, പി.പ്രിയ, വിനീത ഗിരീഷ്, രഞ്ജിനി അക്കരത്തൊടി എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com