
തിരുവമ്പാടി പഞ്ചായത്തിലെ പല പി എം കിസാൻ ഗുണഭോക്താക്കൾക്കും കഴിഞ്ഞ തവണ മുതൽ ആനുകൂല്യം ലഭിക്കുന്നില്ല. അവരുടെ സ്റ്റാറ്റസ് പരിശോധിച്ചതിൽ ekyc നടപടികൾ പൂർത്തിയിക്കിട്ടില്ല എന്ന് കാണിക്കുന്നു. എന്നാൽ നിലവിൽ പിഎം കിസാൻ സൈറ്റിൽ സാങ്കേതിക തകരാർ മൂലം ആരുടെയും Ekyc സ്റ്റാറ്റസ് update ചെയ്യാൻ സാധിക്കുന്നില്ല. ആയതിനാൽ പിഎം കിസാൻ ആനുകൂല്യം ലഭിക്കാത്ത ആരും തന്നെ ബുദ്ധിമുട്ടി കൃഷിഭവനിലേക്ക് വരേണ്ടതില്ല. സൈറ്റിൽ തകരാർ പരിഹരിക്കപ്പെട്ട തിനു ശേഷം മാത്രമേ Ekyc അപ്ഡേഷൻ ചെയ്യാൻ സാധിക്കുകയുള്ളൂ. എന്ന വിവരം ഇതിനാൽ അറിയിക്കുന്നു. തകരാർ പരിഹരിച്ചാൽ ആണ് വിവരം ഈ ഗ്രൂപ്പിൽ അറിയിക്കുന്നതും അതിനനുസരിച്ചുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതും ആണ് എന്ന് അറിയിക്കുന്നു. ആയതിനാൽ ആരും തന്നെ പി എംകിസാനുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും ഇനി ഒരു അറിയിപ്പ് ലഭിക്കുന്നത് വരെ കൃഷിഭവനിലേക്ക് വരേണ്ടതില്ലന്ന് തിരുവമ്പാടി കൃഷി ഓഫീസർ അറിയിച്ചു.



