LOCAL NEWS

ദേശീയ വിര വിമുക്ത ദിനത്തിന്റെ ഭാഗമായി വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു.

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ അംഗനവാടി ടീച്ചർമാർക്കും, ആശാ പ്രവർത്തകർക്കും കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ദേശീയ വിര വിമുക്ത ദിനം, അശ്വമേധം( എൽ.സി.ഡി.സി ) പ്രോഗ്രാമുകളുടെ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു. വോളണ്ടിയർ പരിശീലനം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ദിവ്യ പി.കെ ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള രണ്ടു വയസ്സ് മുതൽ 19 വയസ്സ് വരെയുള്ള 5131 കുട്ടികൾക്ക് വിര ഗുളിക നൽകും.5 വയസ്സുവരെയുള്ള കുട്ടികൾക്ക് അംഗനവാടികൾ വഴിയും, 19 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് സ്കൂളുകൾ വഴിയും നാളെ നടക്കുന്ന ദേശീയ വിര വിമുക്ത ദിനത്തിൽ പരിശീലനം ലഭിച്ച വളണ്ടിയർ വഴി ഗുളികകൾ വിതരണം ചെയ്യും.
കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിശീലന പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ ബി ശ്രീജിത്ത് പി.ആദിഷ്  (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ) സെലീന, ബിന്ദു( ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ് ) പി വി ഷബ്ന ( മിഡ് ലവൻ സർവീസ് പ്രൊവൈഡർ) എന്നിവർ ക്ലാസ്സെടുത്തു. ആരോഗ്യ പ്രവർത്തകർ, അംഗനവാടി ടീച്ചർമാർ, ആശാ പ്രവർത്തകർ, എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com