LOCAL NEWS

സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

തിരുവമ്പാടി പഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. ശില്പശാല  പഞ്ചായത്ത്  പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ സെക്രട്ടറി ശ്രീ. ശരത് ലാൽ സ്വാഗതം പറഞ്ഞ ശില്പശാലയിൽ വൈസ് പ്രസിഡന്റ് അജിത അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാലയിൽ വ്യവസായ വകുപ്പ് പദ്ധതികൾ, ലൈസൻസ്, ബാങ്കിംഗ് എന്നിവയെ കുറിച്ച് കൊടുവള്ളി ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ ശ്രീമതി. ബിജി വിജയൻ,എഫ്.എൽ.സി അയോന ജെമിൻ എന്നിവർ ക്ലാസെടുത്തു. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. സരസ്വതി, ശ്രീ. സോണി മണ്ഡപത്തിൽ, ശ്രീമതി. റിനി കെ ബി, ശ്രീമതി. മറിയാമ്മ ബാബു, ശ്രീ.ജോഷി പുല്ലുക്കാട്ട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു, ബി. ഡി. എസ്. പി ശ്രീമതി. ചിത്ര ടി പി നന്ദിയും പറഞ്ഞു. ശില്പശാലയിൽ 64 പേർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com