
മുക്കം: തൃക്കുടമണ്ണ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ പ്രചാരണാർഥം വിളംബരജാഥ നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ അഗസ്ത്യൻമുഴിയിൽ നിന്നാരംഭിച്ച ജാഥ മുക്കം നഗരം ചുറ്റി ശിവരാത്രി ഫെസ്റ്റ് പരിസരത്ത് സമാപിച്ചു. തുടർന്നുനടന്ന സമാപനസമ്മേളനം നഗരസഭാ ചെയർപേഴ്സൺ കെ.പി. ചാന്ദ്നി ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് രാജേശൻ വെള്ളാരംകുന്നത്ത് അധ്യക്ഷനായി. വ്യാപാരിവ്യവസായി ഏകോപനസമിതി മുക്കം യൂണിറ്റിന്റെ സഹകരണത്തോടെയാണ് ശിവരാത്രി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ശിവരാത്രിഉത്സവ കമ്മിറ്റി ചെയർമാൻ സുകുമാരൻ ഇരുൾക്കുന്നുമ്മൽ, സെക്രട്ടറി യു.കെ. ശശിധരൻ, കൺവീനർ എൻ. വിജയൻ, വി. അബ്ദുള്ളക്കോയ ഹാജി, പ്രജിത പ്രദീപ്, നിഷാബ് മുല്ലോളി, വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കളായ അനീസ് ഇന്റിമേറ്റ്, റഫീഖ് മാളിക, ചന്ദ്രൻ കപ്പിയേടത്ത് തുടങ്ങിയവർ സംസാരിച്ചു.


