
ഓമശ്ശേരി: വെളിമണ്ണ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി ലീഡേഴ്‌സ് ട്രൈയിനിംഗ് ക്യാമ്പ് നടത്തി.മുഹമ്മദ് ഹൈതമി വാവാട് ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ് ഇ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം മുനവ്വർ സാദത്ത് പുനത്തിൽ സംസാരിച്ചു.രാവിലെ 9:00 മുതൽ വൈകിട്ട് 4:00വരെ നടന്ന ട്രെയിനിംഗ് ക്ലാസിന് ഇന്റർനാഷണൽ ലൈഫ് കോച്ച് അബ്ദു മാനിപുരം നേതൃത്വം നൽകി. മഹല്ല് ഭാരവാഹികൾ,മഹല്ലിലെ രണ്ടു മദ്രസ കമ്മിറ്റിയിലെയും ഭാരവാഹികൾ പങ്കെടുത്തു. മഹല്ല് ജനറൽ സെക്രട്ടറി പി കെ കുഞ്ഞി മൊയ്‌തീൻ ഹാജി സ്വാഗതം പറഞ്ഞു. ഫോട്ടോ:വെളിമണ്ണ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് ട്രെയിനിംഗ് ക്യാമ്പിന് അബ്ദു മാനിപുരം നേതൃത്വം നൽകുന്നു



