
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രിയദർശിനി സൗഹൃദവേദി എന്ന പേരിൽ കോൺഗ്രസ് അനുഭാവികളുടെ കൂട്ടായ്മയ്ക്ക് രൂപം നൽകി.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി കോടഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് നെല്ലിപ്പൊയിലിൽ നിന്നും മത്സരിച്ച ജോസഫ് ആലവേലിയുടെ നേതൃത്വത്തിലാണ് കൂട്ടായ്മ രൂപീകരിച്ചത്.
കോൺഗ്രസ് കോടഞ്ചേരി നേതൃത്വം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാമെന്നും, മത്സരത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തുവാനും അറിയിക്കുകയും പിന്നീട് മറ്റൊരാൾക്ക് സീറ്റ് നൽകുകയും ചെയ്യുകയായിരുന്നു.
പിന്നീട് നെല്ലിപ്പൊയിൽ ആറാം വാർഡിൽ നിന്നും സ്വതന്ത്രനായി ജോസഫ് ആലവേലിയിൽ മത്സരിക്കുകയായിരുന്നു.
കോടഞ്ചേരി പഞ്ചായത്തിലെ തന്നെ ഏറ്റവും വാശിയേറിയ മത്സരം നടന്നത് നെല്ലിപ്പൊയിൽ ആറാം വാർഡിൽ ആയിരുന്നു. ജോസഫ് ആലവേലിയിൽ 340 ഓളം വോട്ടുകളാണ് സ്വന്തമായി അന്ന് നേടിയത്. സിപിഎം സ്ഥാനാർത്ഥി നൂറിൽ അധികം വോട്ടുകളുടെ വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെ.ട്ടിരുന്നു.നാല് വോട്ടുകൾക്കാണ് കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് വിജയിക്കാൻ കഴിഞ്ഞത്
പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയിൽ നിരവധി ഊമക്കത്തുകൾ നെല്ലിപ്പൊയിൽ പ്രദേശത്താകെ അയക്കുകയും, വോട്ടെടുപ്പിന്റെ തലേദിവസം വീടുകൾ കയറി അപവാദ പ്രചരണങ്ങൾ ചില ആളുകൾ തടത്തിയിരുന്നു.
ഊമക്കത്ത് പ്രചരിച്ചതുമായി ബന്ധപ്പെട്ട് പിന്നീട് നിരവധി പരാതികളാണ് കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ നൽകിയിട്ടുള്ളത്.
സമാന ചിന്താഗതിക്കാരായ കോടഞ്ചേരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും പ്രിയദർശിനി സൗഹൃദ വേദിയിലേക്ക് കൂടുതൽ ആളുകൾ ചേരുമെന്നും, വരും മാസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് കൂട്ടായ്മ വ്യാപിപ്പിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
പ്രിയദർശിനി സൗഹൃദ വേദി ഭാരവാഹികളായി
ജോസഫ് ആലവേലിൽ (പ്രസിഡന്റ്) ഷാജി രാമറ്റത്ത്(സെക്രട്ടറി) ഡെല്ലീസ് കാരിക്കുഴി (ട്രഷറർ) എന്നിവർ അടക്കമുള്ള 15 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു.


