
പുല്ലൂരാംപാറ സെൻ്റ്. ജോസഫ്സ് ഹൈസ്കൂളിൽ ഭാരത് സ്കൗട്ട് & ഗൈഡ്സ് വിഭാഗം ലോക സ്കൗട്ട് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
പരിപാടിയുടെ ഭാഗമായി വർഷങ്ങളോളം സ്കൗട്ട് പ്രസ്ഥാനത്തിൽ സമർപ്പിത സേവനം അനുഷ്ഠിച്ച ടി.ടി തോമസ് സാറിനെ പൊന്നാടയണിച്ച് ആദരിച്ചു.
ഇതോടൊപ്പം മികച്ച പ്രകടനത്തിലൂടെ രാജ്യപുരസ്കാർ ടെസ്റ്റിൽ വിജയികളായ മുപ്പത്തിയേഴ് വിദ്യാർഥികളെ പ്രത്യേകം അഭിനന്ദിക്കുകയും അവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജോളി ജോസഫ് ഉണ്ണിയേപ്പിള്ളിൽ, അധ്യാപകരായ സോളി ജോർജ്, ബിജു. വി. ഫ്രാൻസിസ്, പിൻ്റോ തോമസ് ,ജിൻസി. പി.വർഗ്ഗീസ്, വിദ്യാർഥികളായ ഐവിൻ റോബി, ക്രിസ്റ്റീന ജോർജ്ജ് എന്നിവർ പ്രസംഗിച്ചു..
ഗൈഡ്സ് ക്യാപ്റ്റന്മാരായ സി. ഷാരോൺ, ഷീബ തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



