LOCAL NEWS

തിരുവമ്പാടിയിൽ ‘ഇക്കോ സെൻസ് ‘ ശുചിത്വ പഠനോത്സവം നടത്തി.

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ  ‘ഇക്കോസെൻസ് ‘ ശുചിത്വ പഠനോത്സവം നടത്തി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി ആർ അജിത അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക കെ എസ് രഹന മോൾ, സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഫിറോസ്ഖാൻ വാർഡ് അംഗങ്ങളായ ടി കെ ശിവൻ, പ്രീതി രാജീവ്, കെ ബി റിനി , സജ്ന , ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ബൈജു തോമസ് , ഹെൽത്ത് ഇൻസ്പെക്ടർമാരായ എം സുനീർ, എസ് എം അയന എന്നിവർ സംസാരിച്ചു.

മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് വിദ്യാർത്ഥികളിൽ ശാസ്ത്രീയ മാലിന്യ പരിപാലന മനോഭാവം വളർത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സർക്കാർ നടത്തുന്ന പരിപാടിയാണ് വിദ്യാർത്ഥി ഹരിതസേന സ്ക്കോളർഷിപ്പ് ‘ഇക്കോസെൻസ്.

സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ശുചിത്വ പഠനോത്സവത്തിൽ  വിഷയാവതരണം നടത്തിയത്. പഠനോത്സവത്തിൽ പങ്കെടുത്ത
ഗ്രാമപഞ്ചായത്തിലെ 50 വിദ്യാർത്ഥികൾക്ക് 1500 രൂപ വീതം സ്കോളർഷിപ്പ് നൽകും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com