
കോടഞ്ചേരി: ചിപ്പിലിത്തോട് – തുഷാരഗിരി റോഡിൽ പുലിപ്പൂച്ചയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം പുലർച്ചെയാണ് നാട്ടുകാർ പുലി പൂച്ചയെ റോഡിൽ ചത്ത നിലയിൽ കണ്ടെത്തിയത്.
താമരശേരിയിൽ നിന്നും എത്തിയ വനപാലകർ പുലി പൂച്ചയെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. ഒരു വയസിൽ താഴെ മാത്രമേ പ്രായം വരികയുള്ളൂവെന്ന് അതികൃതർ അറിയിച്ചു.



