
മുക്കം:കേരള സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തി 5.41 കോടി രൂപ അനുവദിച്ച മുക്കം നഗരസഭയിലെ നവീകരിച്ചു നാടിനു സമർപ്പിച്ചു. ഡി ജെ പാർട്ടിയും വാഹന ഘോഷയാത്രയും അടക്കം ഗ്രാമത്തിന്റെ ഉദ്ഘാടനചടങ്ങ് നെല്ലിക്കാപൊയിലിൽ വെച്ച് പൊതുമരാമത്തു വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ലിന്റോ ജോസഫ് MLA അധ്യക്ഷത വഹിച്ച ചടങ്ങിന് PWD അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രഞ്ജി സ്വാഗതം പറഞ്ഞു. മുക്കം നഗരസഭ ചെയര്പേഴ്സൻ അഡ്വ കെ പി ചാന്ദ്നി മുഖ്യാതിഥിയായി. നഗരസഭ ഡെപ്യൂട്ടി ചെയർമാൻ സി എ പ്രദീപ്കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റാഷിദ് കെ, കൗൺസിലർമാരായ ഉഷാകുമാരി, ജിജി ജയരാജ് എന്നിവരും കെ ടി ബിനു, ഭാസ്കരൻ നെല്ലിക്കൽ, പുഷ്പരാജൻ, ടാർസൻ ജോസ് എന്നിവർ സംസാരിച്ചു. PWD അസിസ്റ്റന്റ് എഞ്ചിനീയർ അതുൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഓവർസിയർ ഹിമ നന്ദി പറഞ്ഞു.



