BUSINESSCAREERSLOCAL NEWS

അക്ഷയ സംരംഭകരാകാന്‍ അവസരം

കോഴിക്കോട് ജില്ലയിലെ 60 കേന്ദ്രങ്ങളില്‍ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തില്‍ 46, എസ് സി വിഭാഗത്തില്‍ എട്ട്, എസ് ടി വിഭാഗത്തില്‍ ആറ് കേന്ദ്രങ്ങളിലേക്കാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ 2026 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവരും 50 വയസ്സ് കവിയാത്തവരുമാകണം. യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അധികയോഗ്യതയുള്ളവര്‍ക്കും വനിത, എസ് സി – എസ് ടി വിഭാഗക്കാര്‍ക്കും സ്വന്തം/വാടകമുറി സൗകര്യമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. https://lbsedp.lbscentre.in/akshaya26/ എന്ന ലിങ്ക് വഴി മാര്‍ച്ച് 19 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് മാര്‍ച്ച് 21 വരെ സ്വീകരിക്കും. എല്‍.ബി.എസിന്റെ 0471 2560311, 2560312 ഹെല്‍പ് ലൈന്‍ നമ്പറുകളിലോ 9400923669 വാട്‌സ് ആപ് നമ്പറിലോ lbscentre@gmail.com ലോ ബന്ധപ്പെടാം. മറ്റു വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0495 2304775 നമ്പറിലോ adpokzd.akshaya@kerala.gov.in ഇ-മെയിലിലോ ബന്ധപ്പെടാം. വിവരങ്ങള്‍ https://akshaya.kerala.gov.in/ എന്ന വെബ്സൈറ്റിലും ലഭ്യമാണ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com