
കോഴിക്കോട്: ഫറോക്ക് കോളേജ് – അഴിഞ്ഞിലം റോഡിൽ വീണ്ടും നടുക്കുന്ന വാഹനാപകടം.
അഴിഞ്ഞിലം ബെൻസ് ഷോറൂമിന് മുൻവശത്തായി നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഒരു വീടിന്റെ കോമ്പൗണ്ട് മതിൽ ഇടിച്ചു തകർത്ത് മുകളിലേക്ക് ഉയർന്നു പൊങ്ങി. ഇന്ന് രാവിലെയാണ് നാടിനെ അപകടം നടന്നത്.
ദിവസത്തെ ആദ്യ ട്രിപ്പ് എടുക്കുന്നതിനായി പോകുന്ന വഴിക്കായതിനാൽ അപകട സമയത്ത് ബസ്സിൽ യാത്രക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല.
ഇത് ഒരു വലിയ ദുരന്തമാണ് ഒഴിവാക്കിയത്.
തിരക്കേറിയ സമയത്തായിരുന്നു ഈ അപകടമെങ്കിൽ വലിയ ജീവഹാനി സംഭവിക്കുമായിരുന്നു. അപകടത്തിൽ ബസ് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
ബസ് ഇടിച്ച് വീടിന്റെ മതിൽ പൂർണ്ണമായും തകർന്നു.
ബസ്സിന്റെ മുൻഭാഗത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അമിതവേഗതയാണോ അതോ ബസ്സിന്റെ സാങ്കേതിക തകരാറാണോ അപകടകാരണമെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.
ഈ റോഡിൽ മുൻപും സമാനമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ നാട്ടുകാർ വലിയ ആശങ്കയിലാണ്.



