LOCAL NEWS

കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു.

കൊടുവള്ളി :
കൊടുവള്ളി ബി ആർ സി യിലെ റിസോഴ്സ് പേഴ്സനും കൊടുവള്ളി ജി എൽ പി സ്കൂളിലെ അധ്യാപികയുമായ ഷബീല (33)യാണ് മരിച്ചത്.ഈ അവധിക്കാല അധ്യാപക പരിശീലനത്തിൽ രണ്ടാം ക്ലാസിലെ റിസോഴ്സ് പേഴ്സണായിരുന്നു.
വീട്ടിൽ വെച്ച് ഇന്നു രാവിലെ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിയില്ല.
ഇന്നലെ താമരശ്ശേരിയിൽ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ്സ് എടുത്തിരുന്നു.
ഇന്നത്തെ പരിശീലനത്തിന് പോകാൻ തയ്യാറെടുക്കുമ്പോഴാണ് കുഴഞ്ഞുവീണത്.
പിതാവ് – ഒതയോത്ത് പരേതനായ കുഞ്ഞാലി .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com