KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഫസ്‌ന ഷുക്കൂറിന് ആർ ജെ ഡി  കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ ആദരം.



കൂടരഞ്ഞി : NET പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 61-ാം റാങ്ക് നേടി തിളക്കമാർന്ന വിജയം കൈവരിച്ച ഫസ്ന ഷുക്കൂറിനെ ആർ.ജെ.ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ആദരിച്ചു. ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പിള്ളിൽ പൊന്നാട അണിയിച്ച്  ഉപഹാരം നൽകി.

ആർ.ജെ.ഡി കോഴിക്കോട് ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ മുഖ്യപ്രഭാഷണം നടത്തി. പാർട്ടി സീനിയർ ലീഡർ വി. വി. ജോൺ മാസ്റ്റർ, ജോർജ് വർഗീസ് മങ്കരയിൽ, ആർ.വൈ.ജെ.ഡി നിയോജകമണ്ഡലം പ്രസിഡന്റ് ജിൻസ് അഗസ്റ്റിൻ ഇടമനശ്ശേരിയിൽ, ജോളി പൈക്കാട്ട്, സന്തോഷ് വർഗീസ്, ജോർജ് പ്ലാക്കാട്ട്, ജോർജ് പാലമുറി എന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com