LOCAL NEWS

വേനൽ മഴയിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചു

തിരുവമ്പാടി: ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടായ കനത്ത വേനൽമഴയിലും കാറ്റിലും പാമ്പിഴഞ്ഞപാറയിൽ  സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ്  മുറിഞ്ഞു വീണ് സലീം കൊല്ലനാരിയുടെ കിണറിന്റെ ആൾമറ തകർന്നു വീഴുകയും വീടിനോടു ചേർന്നുളള പോർച്ചും, പോർച്ചിൽ നിർത്തിയിട്ട വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.  വാർഡു മെമ്പർ പ്രീതി രാജീവ്, വാർഡ് വികസന സമിതി കൺവീനർ മുഹമ്മദ് അസ്ലം,മുഹമ്മദ് വിശാൽ, ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതികൾ വിലയിരുത്തി.കനത്ത നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com